Mukkam

മുക്കം ഫിലിം ഫെസ്റ്റിവൽ സംഘാടകസമിതി രൂപീകരണയോഗം നാളെ

മുക്കം: മുക്കം നഗരസഭയും കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചുകൊണ്ട് മുക്കത്ത് ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ചലച്ചിത്ര പ്രേമികൾക്ക് ലോകത്തിലെ മികച്ച സിനിമകൾ കാണുന്നതിനും ആസ്വദിക്കുന്നതിനും അവസരമൊരുക്കുക, ഒരു പുതിയ ചലച്ചിത്ര ആസ്വാദന സംസ്ക്കാരം വളർത്തിയെടുക്കുക, സിനിമാ മേഖലയിലെ പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ലോകനിലവാരത്തിലുള്ള ചലച്ചിത്രങ്ങളുടെ പ്രദർശനം, പ്രാദേശിക സിനിമാ പ്രവർത്തകരുടെ ആവിഷ്കാരങ്ങളുടെ അവതരണം, സിനിമാ സംബന്ധിയായ സംവാദങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ആലോചനായോഗം നാളെ (09.02.2024 വെള്ളി) വൈകുന്നേരം 3 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിൽ ചേരുമെന്ന് മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അറിയിച്ചു

Related Articles

Leave a Reply

Back to top button