Thamarassery
വിശുദ്ധവാര തിരുക്കർമ്മങ്ങൾ താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നിന്നും ഇന്നു മുതൽ തൽസമയ സംപ്രേക്ഷണം

താമരശ്ശേരി: ഓശാന ഞായറാഴ്ചയായ ഇന്നു രാവിലെ 07:30-ന് അഭി. ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
വിശുദ്ധ കുർബ്ബാന താമരശ്ശേരി രൂപതയുടെ ആദ്ധ്യാത്മിക നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിന്റെ ബഥാനിയ വിഷൻ യൂട്യൂബ് ചാനലിൽ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
പെസഹാവ്യാഴം, ദുഃഖവെള്ളി, ദു:ഖശനി, ഈസ്റ്റർ ദിവസങ്ങളിലും മേരി മാതാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.
Bethania YouTube channel Link https://www.youtube.com/BethaniaVision






