Thiruvambady

വന്യ​മൃ​ഗ സം​ര​ക്ഷ​ണ നി​യ​മം പൊളിച്ചെഴുത​ണം; കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം

തി​രു​വ​മ്പാ​ടി: വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രദേശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം നി​ര​വ​ധി ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് മാ​ര​ക​മാ​യ പ​രി​ക്ക് ഏ​ൽ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ നി​യ​മം പൊ​ളി​ച്ചെ​ഴു​ത​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ കൊ​ല ചെ​യ്യ​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​മ്പാ​ടി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.എം ജോ​സ​ഫ് പ്രകടനം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പരിപാടിയിൽ പ്രിൻ​സ് പു​ത്ത​ൻ​ക​ണ്ടം, റോ​യി മു​രി​ക്കോ​ലി, ജോ​സ​ഫ് പൈ​മ്പി​ള്ളി,വി​ൽ​സ​ൺ താ​ഴ​ത്ത് പ​റ​മ്പി​ൽ, ജോ​യി മ്ലാ​ക്കു​ഴി, ജോ​സ് ഐ​രാ​റ്റി​ൽ, കാ​ദ​ർ ഹാ​ജി, ഷൈ​ജു കോ​യി​നി​ലം, മാ​ത്യു ത​റ​പ്പ് തൊ​ട്ടി, ജി​മ്മി ജോ​ർ​ജ്, അ​ഗ​സ്റ്റ്യ​ൻ ചെ​മ്പ്കെ​ട്ടി​ക്ക​ൽ, മാ​ണി വെ​ള്ളി​യേ​പ്പി​ള്ളി, ജോ​സ​ഫ് വ​യ​ലി​ൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button