കർഷക കോൺഗ്രസ് വനംമന്ത്രി ശശീന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

കൂടരഞ്ഞി: വന്യജീവി ആക്രമണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ നടപടികൾക്കെതിരെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ച് കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് പനച്ചിയിൽ അദ്ധ്യക്ഷത വഹിച്ചു. കോൺസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പാതിപ്പറമ്പിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ് ഷിജു ചെമ്പനാനി, സംസ്ഥാന സമിതി അംഗം ജോൺ പൊന്നമ്പയിൽ, ജില്ലാ ഭാരവാഹികളായ എ.എസ് ജോസ്, ജിതിൻ പല്ലാട്ട്, ജോർജ് വലിയകട്ടയിൽ, ജോസ് വള്ളിക്കുന്നേൽ, ജോസ് മഴുവഞ്ചേരി, ജോർജ്കുട്ടി കക്കാടംപോയിൽ, ജോർജ് തറപ്പേൽ തുടങ്ങിയവർ സംസാരിച്ചു.