Koodaranji

പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു

കൂടരഞ്ഞി : 75 വർഷങ്ങൾ പൂർത്തിയാക്കുന്ന സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെ പ്ലാറ്റനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്മൃതി എന്ന പേരിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു.

മുൻ ഹെഡ്മാസ്റ്റർ എം ടി തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. റോയ് തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും സൂപ്രണ്ട് ഓഫ് പോലീസ് ജോസി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അവാർഡ് ജേതാക്കളുമായ പുരുഷോത്തമൻ മാസ്റ്റർ, സോമനാഥൻ മാസ്റ്റർകെ ടി ത്രേസ്യ ടീച്ചർ എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. മൺമറഞ്ഞുപോയ മാനേജർമാരെയും അധ്യാപകരെയും സ്വപ്ന മാത്യു അനുസ്മരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് ശ്രീ വിഎസ് രവീന്ദ്രൻ ശ്രീ ജോസ് തോമസ് മാവറ, ഡോ. സെബാസ്റ്റ്യൻ വള്ളിയാം പൊയ്കയിൽ, സണ്ണി പെരികിലം തറപ്പേൽ എന്നിവർ സംസാരിച്ചു. പങ്കെടുത്ത അധ്യാപകർക്കെല്ലാം ഉപഹാരങ്ങൾ നൽകി.

Related Articles

Leave a Reply

Back to top button