Thiruvambady
തിരുവമ്പാടി അഗ്രോ സർവീസ് സെന്റർ കൃഷി ചെയ്ത് ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി

തിരുവമ്പാടി: തിരുവമ്പാടി കൃഷിഭവന്റെ നേതൃത്വത്തിലുള്ള അഗ്രോ സർവീസ് സെന്റർ താഴെ തിരുവമ്പാടിയിൽ കൃഷി ചെയ്ത ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.
വിളവെടുപ്പ് മഹോത്സവ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം മുഹമ്മദലി നിർവഹിച്ചു.
ചടങ്ങിൽ ഹരിദാസ് വടക്കുംപുറം സ്വാഗതം പറഞ്ഞു, അഗ്രോ സർവീസ് പ്രസിഡന്റ് മോഹനൻ കിഴക്കെവിട്ടിൽ അദ്ധ്യാക്ഷത വഹിച്ചു, കൃഷി അസിസ്റ്റന്റ് ബീനാ ജൈവ കൃഷിയുടെ ആവിശ്യകതകളെ കുറിച് സംസാരിക്കുകയും വിളകളുടെ ആദ്യ വിൽപ്പന നിർവഹിച്ചു.
ഫെസിലിറ്റേറ്റർ അബുബക്കർ വിഷരഹിത പച്ചക്കറികളുടെ ഉത്പതനവും വിപണന സത്യതകളെകുറിച് സംസാരിച്ചു.
കൃഷി ചെയ്യാൻ ആവശ്യമായ സ്ഥലം വിട്ടുനൽകിയ അഡ്വക്കറ്റ് സുരേഷ് ബാബു പയ്യടിയിൽ ആശംസ പ്രസംഗം നടത്തി. അഗ്രോ സർവീസ് സെന്ററിന്റെ സെക്രട്ടറി അജിത് കുമാർ നന്ദി പറഞ്ഞു.







