India

ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ല; പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏതു തൊഴിലും തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്;ബോംബെ ഹൈക്കോടതി

മുംബൈ: പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏതു തൊഴില്‍ തെരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇമ്മോറല്‍ ട്രാഫിക്ക്(പ്രിവന്‍ഷന്‍) ആക്ട് 1956, ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി.

ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതിനോ ഒരു വ്യക്തി
ആ തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിയെ അയാളുടെ അനുവാദപ്രകാരമല്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്ന് ജസ്റ്റിസ് പൃത്വിരാജ് ചവാന്‍ പറഞ്ഞു. തുടര്‍ന്ന് 20, 22, 23 വയസുള്ള യുവതികളെ കോടതി വെറുതേ വിട്ടു.

2019 സെപ്റ്റംബറിലാണ് യുവതികളെ മുംബൈ പൊലീസിന്റെ സാമൂഹിക സേവന വിഭാഗം മലാഡിലെ ചിഞ്ചോളി ബിന്ദാര്‍ മേഖലയില്‍ നിന്ന് പിടികൂടുന്നത്. പിന്നീട് ഇവരെ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി.

Related Articles

Leave a Reply

Back to top button