Puthuppady

കറവപ്പശു വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന കറവപ്പശു വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ് നിർവഹിച്ചു. 42 കുടുംബങ്ങൾക്ക് 30,000 രൂപവീതം സബ്‌സിഡി നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.

വൈസ് പ്രസിഡന്റ് ഷിജു ഐസക് അധ്യക്ഷനായി. മോളി ആന്റോ, ഷംസു കുനിയിൽ, റംല അസീസ്, ബിജു ചേരപ്പനാട്, ആയിഷ ബീവി, അമ്പുഡു ഗഫൂർ, ഡോ. ഗണേഷ് റോയ് വെള്ളിലാംതടം, ഷംനാദ് പുതുപ്പാടി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button