Thottumukkam

തോട്ടുമുക്കം ജി.യു.പി സ്കൂളിൽ രക്ഷിതാക്കളുടെ ശില്പ ശാല സംഘടിപ്പിച്ചു

തോട്ടുമുക്കം: ഗവ. യു.പി സ്കൂളിൽ അക്കാദമിക പ്രവർത്തങ്ങളുടെ ഭാഗമായി പ്രീ പ്രൈമറി രക്ഷിതാക്കളുടെ ശില്പ ശാല “ആട്ടവും പാട്ടും” സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ. അബ്ദുൽ ജബ്ബാറിന്റെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി അമ്പിളി (ബി.ആർ.സി ട്രൈനെർ മാവുർ) രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്‌ അവതരിപ്പിച്ചു.

ശ്രീമതി സിജി കുറ്റി കൊമ്പിൽ (വാർഡ് 5 മെമ്പർ), ശ്രീമതി സഫിയ (സി.ആർ.സി കോർഡിനേഷൻ), ശ്രീമതി ജിഷ പ്രകാശ് (എം.പി.ടി.എ പ്രസിഡന്റ്‌), ശ്രീമതി ഹണി മേരി സെബാസ്റ്റ്യൻ (സ്റ്റാഫ്‌ സെക്രട്ടറി) എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു. ശ്രീ ശ്രീജിത്ത്‌ ആർ (ഹെഡ്മാസ്റ്റർ) പരിപാടിക്ക് സ്വാഗതവും ശ്രീമതി സുനിത (പ്രീ പ്രൈമറി ടീച്ചർ) നന്ദിയും പറഞ്ഞു. രക്ഷിതാക്കളുടെ വിവിധ തരം പരിപാടികളും ഉണ്ടായിരുന്നു. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി പ്രതിനിധികൾ മാതാപിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button