Mukkam
കബഡി പരിശീലനമൊരുക്കാൻ നഗരസഭ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മാറ്റ് കൈമാറി
മുക്കം : പുതുതലമുറയ്ക്ക് കബഡി പരിശീലനമൊരുക്കാൻ നഗരസഭ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മാറ്റ് കൈമാറി. സ്കൂളിൽനടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു വിദ്യാർഥികൾക്ക് മാറ്റ് കൈമാറി. കായികരംഗത്ത് നഗരസഭ നടപ്പാക്കുന്ന വിവിധപദ്ധതികളുടെ ഭാഗമായാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചെലവിൽ കബഡി മാറ്റ് നൽകിയത്. വിദ്യാഭ്യാസ – കലാകായിക സ്ഥിരംസമിതി ചെയർമാൻ ഇ. സത്യനാരായണൻ അധ്യക്ഷനായി.
ദേശീയ – സംസ്ഥാനതല മത്സരങ്ങളിൽ കളിച്ച കബഡി താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ വിതരണം ചെയ്തു. കൗൺസിലർമാരായ യാസർ പൂളപ്പൊയിൽ, അനിതകുമാരി, അശ്വതി സനൂജ്, ജോഷില സന്തോഷ്, അധ്യാപകരായ ടോമി ചെറിയാൻ, എം.കെ. ബാബു, ശശി വെണ്ണക്കോട്, ഷെറീന, പ്രിൻസിപ്പൽ എം.കെ. ഹസീല എന്നിവർ സംസാരിച്ചു.