Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ ജലസംരക്ഷണ പ്രവൃത്തികൾക്ക് 2.06 കോടി രൂപയുടെ ഭരണാനുമതി

തിരുവമ്പാടി: വി.സി.ബി, ചെക്ക് ഡാം, വി.സി.ബിയുടെ പാർശ്വ ഭിത്തി സംരക്ഷണം എന്നിവയ്ക്കായി തിരുവമ്പാടി മണ്ഡലത്തിലെ 3 പ്രവൃത്തികൾക്ക് 2.06 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ചെറുകിട ജലസേചന വകുപ്പ് കോഴിക്കോട് ഡിവിഷൻ പദ്ധതിയുടെ നിർവഹണം നടത്തുമെന്ന് എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.
തിരുവമ്പാടി പഞ്ചായത്തിലെ പൊയിലിങാപുഴയിൽ സിലോൺ കടവിന് താഴെ ചെക്ക് ഡാം നിർമ്മിക്കുന്നതിന് 85 ലക്ഷം രൂപയും തിരുവമ്പാടി പഞ്ചായത്തിൽ പുന്നക്കൽ പൊയിലിങാ തോടിനു കുറുകെ വി.സി.ബി നിർമ്മിക്കുന്നതിനും പാർശ്വ ഭിത്തി സംരക്ഷിക്കുന്നതിനുമായി ഒരു കോടി രൂപയും പുതുപ്പാടി പഞ്ചായത്തിൽ കണ്ണപ്പൻകുണ്ട് വി.സി.ബിക്ക് മുകളിൽ പാർശ്വ ഭിത്തി സംരക്ഷിക്കുന്നതിനു 21 ലക്ഷം രൂപയുമാണ് അനുവദിച്ചത്.