Karassery
കാരശ്ശേരിയിൽ പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ളടാങ്ക് വിതരണം ചെയ്തു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ള ടാങ്ക് വിതരണംചെയ്തു. 1,58,080 രൂപ ചെലവഴിച്ച് 52 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് ടാങ്ക് നൽകിയത്. 25 ശതമാനം ഗുണഭോക്താക്കളും 75 ശതമാനം ഗ്രാമപ്പഞ്ചായത്തും എന്ന രീതിയിൽ ചെലവ് വഹിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ടാങ്ക് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ ശാന്താ ദേവി, സത്യൻ, ജിജിത സുരേഷ്, വാർഡംഗങ്ങളായ കുഞ്ഞാലി, കെ.കെ നൗഷാദ്, റുഖിയ റഹീം, ഷാഹിന, കെ ശിവദാസൻ, ഇ.പി അജിത് തുടങ്ങിയവർ സംസാരിച്ചു.






