Thiruvambady
മുഖ്യമന്ത്രിയുടെ ചിത്രം വരച്ചുനൽകി മെഹാ മുസ്തഫ
തിരുവമ്പാടി : താൻവരച്ച ചിത്രം മുഖ്യമന്ത്രിക്ക് നേരിട്ട് സമ്മാനിക്കണമെന്ന വലിയ ആഗ്രഹം നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് കൊച്ചു ചിത്രകാരി മെഹാ മുസ്തഫ.
മുക്കത്ത് എൽ. ഡി. എഫ്. റാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു ചിത്രം നേരിട്ട് അദ്ദേഹത്തിന് സമ്മാനിച്ചത്. മെഹയുടെ കൈപിടിച്ച് അഭിനന്ദിച്ചശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്.
മറിയപ്പുറം മൈലപ്പുറം മുസ്തഫയുടെയും സജ്നയുടെയും മകളായ മെഹാ ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ്.