ജമാഅത്തെ ഇസ്‌ലാമി മുക്കം ഏരിയ കമ്മിറ്റി മുക്കം മാളിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു
മുക്കം : ജമാഅത്തെ ഇസ്‌ലാമി മുക്കം ഏരിയ കമ്മിറ്റി മുക്കം മാളിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. മത – സാമൂഹിക -രാഷ്ട്രീയ – സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി റംസാൻ സന്ദേശം നൽകി. ഏരിയാ പ്രസിഡൻറ് എ.പി. നസീം അധ്യക്ഷനായി. മുക്കം നഗരസഭാ കൗൺസിലർമാരായ സാറ കൂടാരം, അബ്ദുൾ ഗഫൂർ, കേരള അഗ്രോ – ഇൻഡസ്ട്രീസ് ചെയർമാൻ വി.കുഞ്ഞാലി, എൽ.ഡി.എഫ്. കൺവീനർ മുക്കം മുഹമ്മദ്, എ.പി. മുരളീധരൻ, ജോസ് മുണ്ടത്താനം, തൃക്കുടമണ്ണ ശിവക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് രാജേശൻ വെള്ളാരം കുന്നത്ത്, മുക്കം സലഫി മസ്ജിദ് ഖത്തീബ് റഷീദ് ഖാസിമി, ബന്ന ചേന്ദമംഗല്ലൂർ, മുഹമ്മദ് കുറ്റിപ്പാല, ഇ.ബഷീർ, ബഷീർ പാലത്ത് തുടങ്ങിയവർ സംസാരിച്ചു.
മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, കൗൺസിലർമാരായ പ്രജിതാ പ്രദീപ്, ജോഷില സന്തോഷ്, അശ്വതി സനൂജ്, കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ, കൊറ്റങ്ങൽ സുരേഷ് ബാബു, ദാമോദരൻ കോഴഞ്ചേരി, പ്രഭാകരൻ മുക്കം, ലയനം സലീം, പി. ചന്ദ്രബാബു, സി.ഫസൽ ബാബു തുടങ്ങിയവർ സംബന്ധിച്ചു.