India

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു; ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയില്‍

മുംബൈ: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു. ഇതുവരെയുള്ള കണക്ക് പ്രകാരം 5274 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 149 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 411 പേര്‍ രോഗമുക്തി നേടിയത് നേരിയൊരു ആശ്വാസം പകരുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 1135 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 117 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ എട്ട് പേരാണ് മരിച്ചത്. അതേസമയം ധാരാവിയിലെ ചേരിയില്‍ വൈറസ് ബാധമൂലം ഏഴ് പേര്‍ മരിച്ചത് മഹാരാഷ്ട്രയെ ആശങ്കയിലാക്കിയിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച മുംബെയില്‍ വൈറസ് ബാധിതരുടെ എണ്ണം 700 കടന്നു.

അതേസമയം തമിഴ്‌നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42 പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ചെന്നൈയാണ് 

Related Articles

Leave a Reply

Back to top button