Mukkam

മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​ട​ക്ക വി​പ​ണി സ​ജീ​വ​മാ​കു​ന്നു

മു​ക്കം: വി​ഷു പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​ട​ക്ക വി​പ​ണി സ​ജീ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​തി​ന​ഞ്ചോ​ളം പു​തി​യ ഐ​റ്റ​ങ്ങ​ളും ഫാ​മി​ലി പാ​ക്ക​റ്റു​ക​ളും ഇ​ത്ത​വ​ണ വി​പ​ണി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. നാ​ല് ഭാ​ഗ​ത്തു​നി​ന്നും മ​യി​ലി​നെ​പോ​ലെ ക​ത്തു​ന്ന മെ​ഗാ പീ​കോ​ക്ക്, ഡാ​ൻ​സി​ങ് അം​ബ്ര​ല്ല, അ​ൾ​ട്ട പു​ൾ​ട്ട, ക​ഥ​ക​ളി, ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്, ടോ​പ് ഗ​ൺ, ഹെ​ലി​കോ​പ്റ്റ​ർ, ഡ്രോ​ൺ തു​ട​ങ്ങി​യ പ​തി​ന​ഞ്ചി​ല​ധി​കം പു​തി​യ ഐ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ വി​പ​ണി കീ​ഴ​ട​ക്കാ​നാ​യി ഒ​രു​ങ്ങു​ന്ന​തെ​ന്ന് പ​ട​ക്ക​വി​പ​ണി​യി​ൽ ഏ​റെ​വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള മു​ത്തേ​രി​യി​ലെ എ​ല​ഗ​ന്റ് ഫ​യ​ർ വ​ർ​ക്‌​സി​ലെ ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

അ​പ​ക​ട​ര​ഹി​ത​മാ​യ പ​ട​ക്ക​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ്. വ്യ​ത്യ​സ്ത​ത​ര​ത്തി​ലു​ള്ള സ്കൈ ​ഷോ​ട്ടു​ക​ളും മേ​ശ​പ്പൂ​ത്തി​രി​ക​ളും കു​ഞ്ഞു​കു​ട്ടി​ക​ൾ​ക്കു​വ​രെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള പൂ​ത്തി​രി​ക​ളും വി​പ​ണി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. വി​ഷു​വി​ന്റെ തി​ര​ക്ക് മു​ൻ​കൂ​ട്ടി ക​ണ്ട് നേ​ര​ത്തേ​ത​ന്നെ പ​ട​ക്ക​ങ്ങ​ൾ വാ​ങ്ങാ​ൻ നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ ഷോ​പ്പു​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് ഇ​ന​ങ്ങ​ളു​ള്ള​പ്പോ​ൾ ഏ​തൊ​ക്കെ എ​ടു​ക്ക​ണം, ബ​ജ​റ്റ് എ​ന്താ​കും എ​ന്ന ടെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ പ​ട​ക്ക​ക്ക​ട​ക​ളി​ൽ ഫാ​മി​ലി പാ​ക്കു​ക​ളും ല​ഭ്യ​മാ​ണ്. 2675 രൂ​പ​യു​ടെ 35 ഇ​ന​ങ്ങ​ളു​ള്ള ഫാ​മി​ലി പാ​ക്ക് ഓ​ഫ​ർ വി​ല​യി​ലും ന​ൽ​കു​ന്നു​ണ്ട്. വി​ഷു അ​ടു​ക്കു​ന്ന​തോ​ടെ ഇ​ത്ത​വ​ണ ക​ച്ച​വ​ടം കൂ​ടു​ത​ൽ സ​ജീ​വ​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ.

Related Articles

Leave a Reply

Back to top button