Thiruvambady

മിസ്റ്റിമെഡോസ് രൂപീകരിച്ചു

തിരുവമ്പാടി : തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി മലയോര മേഖലകളുടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പുതിയ മുന്നേറ്റത്തിന് ലക്ഷ്യമിട്ട് റോട്ടറി ക്ലബ് മിസ്റ്റിമെഡോസ് തിരുവമ്പാടി രൂപീകരിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ ഡോ. സേതു ശിവശങ്കർ പുതിയ ക്ലബിന്റെ രൂപീകരണ കർമ്മം നിർവഹിച്ചു.

മുൻ ഗവർണർ ശ്രീധരൻ നമ്പ്യാർ, വിജോഷ് കെ. ജോസ്, മോഹൻദാസ് മേനോൻ തുടങ്ങിയവർ നേതൃത്വംനൽകി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, ലിസി മാളിയേക്കൽ, തോമസ് വലിയപറമ്പൻ ചടങ്ങിൽ പങ്കെടുത്തു. പ്രഥമ പ്രസിഡന്റായി പി.ടി. ഹാരിസ്, സെക്രട്ടറിയായി ഡോ. ബെസ്റ്റി ജോസ്, ട്രഷററായി എം.റ്റി ജോസഫ് എന്നിവർ ചുമതലയേറ്റു.

Related Articles

Leave a Reply

Back to top button