കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് കൂടാരഞ്ഞി ബസ് സ്റ്റാന്റ് പരിസരത്ത് നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
വാർഡ് മെമ്പർമാരായ ബോബി ഷിബു കുളിരാമുട്ടിയിലും എൽസമ്മ ജോർജ് പൂവാറംതോട്ടിലും ജെറീന റോയി മഞ്ഞക്കടവിലും സീന ബിജു കക്കാടംപൊയിലിലും ബിന്ദു ജയൻ മേലെകൂമ്പാറയിലും ബാബു മൂട്ടോളി മരംചാട്ടിയിലും ജോണി വാളി പ്ലാക്കൽ പനക്കച്ചാലിലും, ജോസ് തോമസ് വീട്ടിപ്പാറയിലും മോളി തോമസ് കൂടരഞ്ഞിയിലും വി. എ. നസീർ പട്ടോത്തും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ കൂമ്പാറയിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.