Mukkam
പ്രതിഭാ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
മുക്കം: നെല്ലിക്കാപറമ്പ് താഴ്‌വര റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർഥികളേയും എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.
പ്രമുഖ കാർട്ടൂണിസ്റ്റും ഗിന്നസ് അവാർഡ് ജേതാവുമായ എം ദിലീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജി.എ റഷീദ് അധ്യക്ഷനായിരുന്നു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്, ഗ്രാമ പഞ്ചായത്തംഗം ഷാഹിന ടീച്ചർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ജി അബ്ദുൽ അക്ബർ, ഇ മുഹമ്മദ് മാസ്റ്റർ, മണ്ണിൽ ബീരാൻകുട്ടി ഹാജി, എൻ.പി ശങ്കരൻ, പി.കെ നസീഫ്, ടി ശിഹാബ് പ്രസംഗിച്ചു.