Mukkam

എൻ.ഐ.ടി.സി.യിൽ അവന്യൂ ഒരുക്കി പൂർവവിദ്യാർഥികൾ

മുക്കം : വിദ്യാർഥികളിൽ കൂട്ടായ്മ വളർത്താൻ എൻ.ഐ.ടി.സി.യിൽ അവന്യൂ ഒരുക്കി പൂർവവിദ്യാർഥികൾ. ഹോസ്റ്റൽ ബ്ലോക്കുകൾക്കിടയിൽ ലാൻഡ്‌ സ്കേപ്പിങ്ചെയ്ത് മനോഹരമാക്കിയാണ് പൂർവവിദ്യാർഥികൾ അവന്യൂ ഒരുക്കിയത്. 1997 ബാച്ചിലെ പൂർവവിദ്യാർഥികളും 1971 ബാച്ചിലെ ധർമേന്ദ്രകുമാർ അഗർവാളും ചേർന്നാണ് കാംപസിൽ തൊണ്ണൂറ്റിയേഴാം അവന്യൂ തയ്യാറാക്കിയത്. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കാംപസിലെ സ്വാഭാവിക ഭൂപ്രകൃതി നിലനിർത്തിയാണ് പദ്ധതി രൂപകല്പന

ചെയ്തത്. മൂവാറ്റുപുഴ അന്നൂർ ഡെൻറൽ കോളേജ് ആൻഡ് ഹോസ്പിറ്റലുമായി സഹകരിച്ച് ദന്ത പരിചരണത്തിനായി ഏർപ്പെടുത്തിയ സൗകര്യം പ്രസ്റ്റീജ് ഗ്രൂപ്പ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് തങ്കച്ചൻ തോമസ് കൈമാറി. 1997 ബാച്ചിലെ മണി ജെയിംസ്, ദീപക് സോമരാജൻ, സറീന, സി. വിനോദ്, രത്നവേണി സുനിൽ, പരിതോഷ് ലാൽ, എസ്. പ്രവീൺ, സ്മിത വിജയരാഘവൻ, വി.എസ്. ആനന്ദ് എന്നിവർ പങ്കെടുത്തു.

എൻ.ഐ.ടി. അലംനി അസോസിയേഷൻ പ്രസിഡന്റ്‌ പ്രകാശ് ഷെട്ടി, സെക്രട്ടറി ആർ. സുനിൽ കുമാർ, തങ്കച്ചൻ തോമസ്, ഡോ. സി. മുഹമ്മദ് ഫിറോസ്, പി. സതീഷ്, സന്തോഷ് മേലേകളത്തിൽ, ചാർലി ജെ. തോമസ്, ഡോ. എം.കെ. രവി വർമ്മ, മണി ജെയിംസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button