Kodanchery

ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി : ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിപോയിൽ മേഖലയിലെ ചെമ്പുകടവ് അംബേദ്കർ കോളനിയിൽ വെച്ച് പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയ കുട്ടികളുടെ അനുമോദനവും നടന്നു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഇ അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ്, ട്രഷറർ ആദർശ് ജോസഫ്, എ. കെ രനിൽരാജ്, അജയ് ഫ്രാൻസി, അഖിൽ കെ. പി, ശരത് സി എസ്, മിനു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button