Thiruvambady
എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
തിരുവമ്പാടി : എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഗ്രാമപ്പഞ്ചായത്തിലെ വിദ്യാലയങ്ങളെയും, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. ഉപഹാരം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷനായി.
വിപിൻ സെബാസ്റ്റ്യൻ, കെ.ജെ. ആന്റണി, സജി തോമസ്, ജോളി ജോസഫ് ഉണ്ണ്യേപ്പിള്ളിൽ, സിസ്റ്റർ ദീപ, ലിബീഷ് ജോസഫ്, സി. ഗണേഷ് ബാബു, ജോയ് മ്ലാങ്കുഴിയിൽ, കെ.ടി. സെബാസ്റ്റ്യൻ, റബ്‌നു അബ്ദുൽ നിസ്താർ, മുഹമ്മദ് കാളിയേടത്ത്, പി. ജെ. ജനീഷ് എന്നിവർ സംസാരിച്ചു.