Kodiyathur
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു

കൊടിയത്തൂർ: ജി.എം.യു.പി സ്കൂൾ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. നവാഗതരെ സ്കൂൾ കവാടത്തിൽ കിരീടം വെച്ച് സ്വീകരിച്ചു. തുടർന്ന് വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ പുഷ്പ വൃഷ്ടി നടത്തി കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു.
സമ്മാന പൊതികൾ നൽകിയും മധുരം പലഹാരങ്ങൾ നൽകിയും അധ്യാപകർ വിദ്യാർത്ഥികളെ സ്വീകരിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ നദീറ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് റഷീദ് കുയ്യിൽ അധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ടി.ടി അബ്ദുറഹിമാൻ, എസ്.ആർ.ജി കൺവീനർ എം.പി ജസീദ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫൈസൽ പാറക്കൽ, സീനിയർ അസി. എം.കെ ഷക്കീല, പ്രവേശനോത്സവം സ്വാഗത സംഘം കൺവീനർ മുഹമ്മദ് നജീബ് ആലിക്കൽ തുടങ്ങിയവർ സംസാരിച്ചു.