Mukkam

ഏറ്റവും മികച്ച ലോക്കൽ ഓർഗനൈസേഷൻ ആയി ജെ സി ഐ കാരശ്ശേരിയെ തിരഞ്ഞെടുത്തു

മുക്കം: മേഖല 21 ലെ ഏറ്റവും മികച്ച ചാപ്റ്ററായി (റീജിയൻ ഇ) ജെ സി ഐ കരാശ്ശേരിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കിൽ വെച്ച് നടന്ന മേഖല 21ന്റെ അർദ്ധ വാർഷിക സമ്മേളനത്തിൽ വെച്ച് മേഖല 21 പ്രസിഡന്റ് രാകേഷ് നായരിൽ നിന്നും ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് യു റാഷിദ് ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ ജെ സി ഐ കാരശ്ശേരി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. ഉപഹാരം പ്രവർത്തങ്ങൾക്കുള്ള അംഗീകാരമായി കാണുന്നുവെന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും ജെ സി ഐ കാരശ്ശേരി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button