Kodiyathur
പരിസ്ഥിതി ദിനാചരണം: കാരക്കുറ്റിയിൽ ‘പച്ചപ്പന്തൽ’ പദ്ധതിക്ക് തുടക്കമായി

കൊടിയത്തൂർ : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ‘പച്ചപ്പന്തൽ’ പദ്ധതിക്ക് തുടക്കമായി. നാടും വിദ്യാലയവും ഹരിതാഭമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഗ്രാമ പഞ്ചായത്ത് അംഗം വി. ഷംലൂലത്ത് നിർവഹിച്ചു.
ഗ്രാമത്തിലെ നൂറോളം വീടുകളിൽ കുട്ടികൾ വിവിധ തൈകൾ വിതരണം ചെയ്തു. സ്വന്തം വീട്ടുവളപ്പിലും കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. ഹെഡ്മാസ്റ്റർ ജി.എ റഷീദ് പരിസ്ഥിതി ദിന സന്ദേശം നൽകി. പി ഷംനാബി, എം മിഷ്ന, സി.ടി അപ്പുണ്ണി, സുചിത്ര, എം.വി സഫിയ നേതൃത്വം നൽകി.







