Thiruvambady

കരുതലാണ് കരുത്ത്; ഒപ്പമുണ്ട് യൂത്ത് കോൺഗ്രസ്; ലോക്ക്ഡൗൺ റിലീഫ് കിറ്റ് നൽകി യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: കോവിഡ് – 19 വൈറസ് സൂഹവ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗൺ ചെയ്തതിനെ തുടർന്ന് വരുമാനമാർഗ്ഗം നിലച്ച് ജിവിതം ബുദ്ധിമുട്ടിലായവരെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് പുന്നക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ റിലീഫ് കിറ്റ് വിതരണം നടത്തി.

ആരോഗ്യസുരക്ഷാ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പുന്നക്കൽ മേഖലാ പ്രസിഡന്റ്‌ ജിതിൻ പല്ലാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.ബാബു പൈക്കാട്ടിൽ ലോക്ക്ഡൗൺ റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

ഹനീഫ ആച്ചപ്പറമ്പിൽ, ലിസി സണ്ണി, തങ്കച്ചൻ മറ്റത്തിൽ, ലിബിൻ അമ്പാട്ട്, അമൽ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button