Thiruvambady

കള്ളവോട്ട് ചേർക്കൽ;നടപടിയെടുക്കണമെന്ന് എൽ ഡി എഫ്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതായി ആരോപണം. സ്ഥലത്തില്ലാത്തവർ, വിവാഹം കഴിച്ചയച്ചവർ, സ്ഥലം വിറ്റുപോയവർ തുടങ്ങിയവരുടെ വ്യാജ വാടകചീട്ടും ഓണർഷിപ്പ് സർട്ടിഫിക്കറ്റും ഉണ്ടാക്കിയാണ് കള്ളവോട്ട് ചേർക്കുന്നതെന്നും ഇതിനായി വാർഡുകളിൽ കൂലിക്ക് ആളെ വെച്ചിരിക്കുകയാണെന്നും എൽ ഡി എഫ് ആരോപിക്കുന്നു.

കള്ളവോട്ടുകൾ തള്ളണമെന്നും ചേർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൽ ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. വിഷയം സംബന്ധിച്ച് തിരുവമ്പാടിയിൽ പ്രതിഷേധയോഗം ചേരുകയും ഇലക്ഷൻ കമ്മീഷനും പഞ്ചായത്തു സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്തു. യോഗത്തിൽ ജോളി ജോസഫ്, ഗണേഷ് ബാബു, പി ജെ ജിബിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button