Kodanchery

കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ റീഡേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരത്തോടനുബന്ധിച്ച് അമ്മമാർക്ക് വേണ്ടി റീഡേഴ്സ് ക്ലബ് ആരംഭിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റും മലയാളം വിഭാഗം മേധാവിയുമായ സിന്ധു ജോസഫ് രക്ഷാകർതൃ സീനിയർ പ്രതിനിധി പൗളി ഇല്ലിക്കലിന് പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളിൽ വായനാശീലവും സർഗാത്മകശേഷിയും വർധിപ്പിക്കുന്നതിന് കൈത്താങ്ങാകുവാൻ അമ്മമാരുടെ വായനാശീലം ഗുണപ്രദമാവുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്.

പ്രസ്തുത ചടങ്ങിൽ വായനാവാരത്തോടനുബന്ധിച്ച് അമ്മമാർക്ക് വേണ്ടി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികളായ ലിനിറ്റ് തോമസ്,അമ്പിളി ഷാജി, ജിൻസി മാത്യു, രഞ്ജു ജിനേഷ് എന്നിവർക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി റ്റി എ പ്രസിഡണ്ട് ഷിജോ സ്കറിയ ആശംസ അർപ്പിക്കുകയും അധ്യാപക പ്രതിനിധി സിസ്റ്റർ സാലി സി.ജെ നന്ദി പ്രകാശനം നടത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button