Thiruvambady

അന്താരാഷ്ട്ര ലോക യോഗാ ദിനാചരണവും യോഗപ്രദർശനവും നടത്തി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെയും, അൽഫോൻസാ കോളേജ് വിമൻ ഡെവലപ്പ്മെന്റ്സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക യോഗാ ദിനാചരണവും യോഗപ്രദർശനവും നടത്തി. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുവാനാണ് അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തുന്നത്. അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി ചാക്കൊയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് യോഗദിനാചരണം റവ.ഫാദർ മനോജ് ജോയ് കൊല്ലം പറമ്പിൽ (അൽഫോൻസാ കോളേജ് അഡ്മിനിസ്ട്രേറ്റർ) ഉദ്ഘാടനം ചെയ്തു,

വിമൻ ഡെവലപ്മെൻറ് കോഡിനേറ്റർ വി എസ്സ് ചിഞ്ചു സ്വാഗതം പറഞ്ഞു.’യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്ന വിഷയത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ മുഖ്യപ്രഭാഷണം നടത്തി. ഡോ.അമൃത നിത്യൻ (യോഗ പരിശീലക ) യോഗപ്രദർശനവും ക്ലാസ്സും നടത്തി. എം സി സെബാസ്റ്റ്യൻ (വൈസ് പ്രിൻസിപ്പൽ, അൽഫോൻസാ കോളേജ് തിരുവമ്പാടി )കുമാരി സാനിയമോൾ ചാൾസ് (എൻഎസ്എസ് സ്റ്റുഡന്റ് കോഓർഡിനേറ്റർ) കെ ഷാജു (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ജീവിതാശൈലി രോഗനിർണയ ക്യാമ്പും യോഗ പ്രദർശനവും ബോധവൽക്കരണ ക്ലാസും നടത്തി.

Related Articles

Leave a Reply

Back to top button