Thottumukkam

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

തോട്ടുമുക്കം: 2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കലസാഹിത്യ വേദിയുടെ യും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ജൂൺ 21വെള്ളിയാഴ്ച രാവിലെ 10മണിക്ക് തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. സ്കൂൾ വിദ്യാരംഗം കൺവീനവർ സിസ്റ്റർ ലിസി ജോൺ. സി. സ്വാഗതം ആശംസിച്ച ചടങ്ങിന് സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്രീ വിനോദ് ചെങ്ങളംതകിടി അധ്യക്ഷത വഹിച്ചു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ കൂമ്പാറ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ. ഫാ. ജിതിൻ തളിയൻ യോഗത്തിന് അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് വായനാ ദിനത്തോടാനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ജോമിൻ മാത്യു നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Back to top button