Thiruvambady

കാറ്റിൽ തകർന്ന വീടിന്റെ മേൽക്കൂര മണിക്കൂറിനകം പുനർ നിർമ്മിച്ച് മാതൃകയായി തമ്പലമണ്ണ സൗപർണ്ണിക

തിരുവമ്പാടി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ മേൽക്കൂര തകർന്ന ഇലഞ്ഞിക്കൽ കീപ്പോത്ത് പാത്തുമ്മയുടെ വീട് തമ്പലമണ്ണ സൗപർണ്ണിക വായനശാലയിലെ അംഗങ്ങൾ പുനർ നിർമ്മിച്ചു നൽകി നാടിനു മാതൃകയായി.

കാറ്റിൽ തകർന്ന വീട് പ്രസിഡന്റ് പിടി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർ സന്ദർശിച്ചിരുന്നു.

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് പുതിയ വീടു നിർമ്മിച്ചു നൽകണമെന്ന് ലൈബ്രറി ഭാരവാഹികൾ പഞ്ചായത്തിനോടാവശ്യപ്പെട്ടു.

നിരാലംബയും വയോധികയുമായ ഇവർക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ എല്ലാ അർഹതയും ഉള്ളതായി സൗപർണ്ണിക ക്ലബ് ഭാരവാഹികൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button