Kodanchery
സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

കോടഞ്ചേരി: കൂടത്തായ് സെൻ്റ് ജോസഫ് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം കോടഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ റിട്ടേർഡ് പ്രൻസിപ്പാൾ സാലി പി സി നിർവ്വഹിച്ചു. കുട്ടികളിൽ അന്തർലീനമായ സർഗ്ഗ വാസനകളെ തട്ടിയുണർത്തുന്ന വേദികളാണ് ക്ലബ് പ്രവർത്തനങ്ങളിലൂടെ നടക്കുന്നതെന്ന് ടീച്ചർ പറയുകയുണ്ടായി.
പിടിഎ പ്രസിഡൻ്റ് ഇസ്മായേൽ അധ്യക്ഷതവഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് ഡെയ്സിലി മാത്യു സ്വാഗതവും വിദ്യാരംഗം കൺവീനർ അഷിത തോമസ്, വിദ്യാർത്ഥി പ്രതിനിധി ദേവഹാര പി.എൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ പരിപാടിയ്ക്ക് മാറ്റു കൂട്ടി. ദിവിൻ ഫെലിക്സ്, മെർളി ജോൺ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







