Karassery
ആശ്വാസ് പാലിയേറ്റീവ് സ്നേഹസംഗമം നടത്തി

കാരശ്ശേരി : കാരശ്ശേരിപ്പഞ്ചായത്തിൽ രോഗീപരിപാലനം നിർവഹിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി സ്നേഹസംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. സൗദ ഉദ്ഘാടനംചെയ്തു. സൊസൈറ്റി വൈസ് പ്രസിഡൻറ് ജി. അബ്ദുൾ അക്ബർ അധ്യക്ഷനായി.
കൺവീനർ നടുക്കണ്ടി അബുബക്കർ, എ.പി. മുരളീധരൻ, റീനാപ്രകാശ്, യൂനസ് പുത്തലത്ത്, മുഹമ്മദ് കക്കാട്, എം.ടി. സെയ്ത് ഫസൽ, എ.കെ. സാദിഖ്, വി.പി. ഉമ്മർ, പി.കെ. അബ്ദുൾ ഖാദർ, സി.പി. അസീസ്, ഗസീബ് ചാലൂളി, ടി.എം. ജാഫർ, സലീം പൊയിലിൽ തുടങ്ങിയവർ സംസാരിച്ചു.






