സാൻജോ പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾ ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ചേർത്ത് നിർത്തി അവർക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുക്കുന്ന സാൻജോ സ്പെഷ്യൽ സ്കൂൾ സമൂഹത്തിനു വലിയ സന്ദേശമാണ് നൽകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ സൂചിപ്പിച്ചു.
മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 110 വിദ്യാർഥികളാണ് ഈ സ്ഥാപനത്തിൽ പരിശീലനം നേടുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പദ്ധതികൾ പൊതുജനപങ്കാളിത്വത്തോടെ സ്കൂൾ മാനേജ്മെൻ്റ് നടപ്പാക്കുന്നുണ്ട് സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പവിത്ര റോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുക്കം പള്ളി വികാരി ഫാ. ജോൺ ഒറവുങ്കര, തിരുവമ്പാടി ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ, മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, തിരുവമ്പാടി ഗ്രാമ’പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, പഞ്ചായത്ത് അംഗം ബീന ആറാംപുറത്ത്, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ആൻ ഗ്രെയ്സ്, പിടിഎ പ്രതിനിധി മനു ബേബി എന്നിവർ പ്രസംഗിച്ചു വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ജൂബിലി ലോഗൊ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടത്തി.