Thiruvambady
അതിജീവനത്തിന് കോൺഗ്രസിൻ്റെ ഒരു കൈത്താങ്ങ്

തിരുവമ്പാടി: കൊറോണയെ തുടർന്ന് രാജ്യം ലോക്ക്ഡൗൺ ചെയ്തതിനാൽ തൊഴിലും വരുമാനവുമില്ലാതായ തമ്പലമണ്ണ ലക്ഷം വീട് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും തമ്പലമണ്ണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ റിലീഫ് കിറ്റ് വിതരണം നടത്തി.
ലോക്ക്ഡൗൺ കാലത്ത് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തമ്പലമണ്ണ ബൂത്ത് പ്രസിഡൻ്റ് ജയൻ കവിരായിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തുമെമ്പർ ശ്രീമതി ഏലിയാമ്മ ജോർജജ് ലോക്ഡൗൺ റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
ഹനീഫ ആച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, കല്പക മുസ്തഫ എന്നിവർ സംബന്ധിച്ചു.







