തിരുവമ്പാടി കുടുംബശ്രീ സിഡിഎസിൽ കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച കുടുംബശ്രീ സംഗമത്തിന് സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ, സിഡിഎസ് മെമ്പർ മേഴ്സി ടോം സ്വാഗതംപറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ കുടുംബശ്രീ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി കുടുംബശ്രീ സി ഡി എസിന്റെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. അരങ്ങ് 2024 കുടുംബശ്രീ ക്ലസ്റ്റർ, ജില്ലാ, സംസ്ഥാനതല കലോത്സവങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് വിജയികളായ മത്സരാത്ഥികൾക്കുള്ള സമ്മാന വിതരണം നടത്തി. സിഡിഎസ് തലത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ വിജയികളായവരേയും അനുമോദിച്ചു.
വനിതാ വികസന കോർപ്പറേഷനിൽ നിന്ന് തിരുവമ്പാടി സിഡിഎസിന്റെ നേതൃത്വത്തിൽ പതിനാല് അയൽക്കൂട്ടങ്ങൾക്കായി ലഭിച്ച ഒരു കോടി ഇരുപത്തിഅഞ്ച് ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ( 1,25,90000)ലോൺ, ആദ്യ വിതരണം മേഴ്സി ടോമിന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണും, കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ പ്രീതി രാജീവും ചേർന്ന് കൈമാറി. തിരുവമ്പാടിസി ഡി എസിൽ ഒരു ദശാബ്‍ദത്തിലേറെ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്ന ശുഭക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് വർണ്ണാഭമായ യാത്രയയപ്പ് നൽകി ആദരിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, റംല ചോലയ്ക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, കെ എം മുഹമ്മദലി,മഞ്ജു ഷിബിൻ, ലിസി സണ്ണി, കെ.ഡി ആന്റണി, രാമചന്ദ്രൻ കരിമ്പിൽ, ബീനാ ആറാം പുറത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് എന്നിവരും സിഡിഎസ് ഉപസമിതി കൺ വീനർമാരായ നീന സാജു, സുഹറ ഇസ്മയിൽ, ഷീജ സണ്ണി, ജാൻസി റോയ്, സിഡിഎസ് മെമ്പർമാരായ റീന ടോമി, ശാലിനി പ്രദീപ്, സിന്ധു അജീഷ്, ഡെയ്സി സണ്ണി,സ്മിതാ ബാബു, തങ്കമ്മ സദാശിവൻ, ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ നീന, കമ്യൂണിറ്റി കൗൺസിലർ രെജീന സിഡിഎസ് അക്കൗണ്ടന്റ് സോണിയ എന്നിവർ ആശംസകളറിയിച്ചു,, പതിനേഴ് വാർഡുകളിലെ എഡിഎസുകളിൽ നിന്നുമായി നൂറിൽപരം അയൽക്കൂട്ട അംഗങ്ങളുടെ സാന്നിധ്യം ഉണ്ടായി. സിഡിഎസ് മെമ്പർ പി.ആർ അജിത ചടങ്ങിന് നന്ദി രേഖപ്പെടുത്തി.