Koodaranji

കൂടരഞ്ഞിയിൽ വയോജനങ്ങൾക്ക് വാക്കർ വിതരണം ചെയ്തു

കൂടരഞ്ഞി: വയോജന സൗഹൃദ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് വാക്കർ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചറുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ജോസ് തോമസ് മാവറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി, ഭരണസമിതി അംഗങ്ങളായ സുരേഷ് ബാബു, ജെറീന റോയ്, സീന ബിജു, ബോബി ഷിബു, എൽസമ്മ ജോർജ്, അസിസ്റ്റന്റ് സെക്രെട്ടറി അജിത് പി.എസ്, സാമൂഹ്യ നീതി വകുപ്പ് ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button