Mukkam

അനുമോദനവും യാത്രയയപ്പും നൽകി

മുക്കം : മുക്കം നഗരസഭയുടെ നേതൃത്വത്തിൽ പ്രതിഭകൾക്കുള്ള അനുമോദനവും വിവിധ വിദ്യാലയങ്ങളിൽനിന്നും അങ്കണവാടികളിൽനിന്നും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും നൽകി. നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗങ്ങളായിരുന്ന വേനപ്പാറ സ്വദേശികളായ എബിൻ എം. ജോൺ, അഭിനന്ദ് ഗിരീഷ് എന്നിവരെയും മികച്ച അങ്കണവാടി വർക്കർക്കുള്ള ശിശുക്ഷേമവകുപ്പിന്‍റെ പുരസ്കാരം നേടിയ എം.ജി. ഷിനിയെയും ജില്ലയിലെ മികച്ച വർണക്കൂടിനുള്ള പുരസ്കാരം നേടിയ വെസ്റ്റ് ചേന്ദമംഗലൂർ അങ്കണവാടിയിലെ വർണക്കൂട് പ്രവർത്തകരെയുമാണ് ആദരിച്ചത്.

നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിൽനിന്നും വിരമിച്ച അധ്യാപകരായ ഷൈല ആർ. ദാസ്, മിനി ജോസ്, നിസാർ ഹസ്സൻ, പി.ജെ. മേരി, അങ്കണവാടി വർക്കർമാരായ സത്യവതി, കെ. പ്രേമ, യു. സൗമിനി, സി.ഡി.പി.ഒ. ഷീജ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദിനി അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ. സത്യനാരായണൻ, പ്രജിതാ പ്രദീപ്, ഗഫൂർ കല്ലുരുട്ടി, അബ്ദുൾ ഗഫൂർ, എം. മധു, സുരേഷ് ബാബു, ഐ.സി.ഡി.എസ്. സൂപ്പർവൈസർ റീജ, ബി.ആർ.സി. കോഡിനേറ്റർ മനോജ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button