Mukkam

വനം -വന്യജീവി വകുപ്പിന്റെ വിദ്യാവനം പുരസ്കാരം വേനപ്പാറ യു.പി. സ്കൂളിന്

മുക്കം : വനം -വന്യജീവി വകുപ്പിന്റെ വിദ്യാവനം പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിന്. വനം -വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിനാണ് പുരസ്കാരം. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടപ്പാക്കിയ തൈകൾ വച്ചുപിടിപ്പിക്കൽ, ഔഷധസസ്യ തോട്ടം നിർമാണം, സുരക്ഷാവേലി നിർമാണം എന്നിവ പരിഗണിച്ചാണ് പുരസ്കാരം.

വിദ്യാർഥികളിൽ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനായി സ്കൂൾ ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ചാലിയത്ത് നടന്ന വനമഹോത്സവത്തിന്റെ സമാപന യോഗത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനിൽ നിന്ന് പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും വിദ്യാർഥികളായ എമിൽ ജോസഫ് ജോസ്, മുഹമ്മദ് ഇർഷാൻ, എം.സി. റിതിൻ, ദേവപ്രയാഗ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button