Kodiyathur

യുവധാര ഗ്രന്ഥശാല വയോജന വേദി രൂപീകരിച്ചു

കൊടിയത്തൂർ : കാരക്കുറ്റി യുവധാര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വയോജനങ്ങളായ വായനക്കാരുടെ കൺവെൻഷൻ നടന്നു. പ്രസിഡണ്ട് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന പി.ടി.എ അധ്യാപക അവാർഡ് ജേതാവ് അസീസ് മാസ്റ്റർ ഇല്ലകണ്ടി വിഷയാവതരണം നടത്തി.

ലൈബ്രറിയൻ സുനിൽ പി.പി, മുതിർന്ന കാരണവർ ആലി ഹസ്സൻഹാജി എന്നിവർ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും പി.ടി അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.ടി അബൂബക്കർ മാസ്റ്റർ (സെക്രട്ടറി), പി.വി അബ്ദുൽ ഹമീദ് (പ്രസിഡണ്ട്), കുഞ്ഞോയി കാരക്കുറ്റി (ജോ: സെക്രട്ടറി), കെ.വി ആലിക്കുട്ടി (വൈസ് പ്രസിഡണ്ട്).

Related Articles

Leave a Reply

Back to top button