Thiruvambady
തിരുവമ്പാടി ലയൺസ് ക്ലബ്ബ് സ്ഥാനാരോഹണച്ചടങ്ങ് നടത്തി
തിരുവമ്പാടി : ലയൺസ് ക്ലബ്ബ് ഓഫ് തിരുവമ്പാടി 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. സിബിൻ വി. ജോസ് അധ്യക്ഷനായി. പ്രസിഡൻറായി ജിമ്മി ജോർജ്, സെക്രട്ടറിയായി സിബിൻ വി. ജോസ്, ട്രഷററായി മോഹൻ കെ. ജോസ് എന്നിവരാണ് സ്ഥാനമേറ്റത്. അനൂപ് കോവിൽ, മാത്യു ചെമ്പോട്ടിക്കൽ, പി.എം. മത്തായി, ജിമ്മി ജോർജ്, മോഹൻ കെ. ജോസ്, സുജൻ കുമാർ എന്നിവർ സംസാരിച്ചു.
സബ് ഇൻസ്പെക്ടർ സെലക്‌ഷൻലഭിച്ച ആൽവിന ജെയിംസിനെയും, കർണാടക രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ റാങ്ക് ജേതാവായ ആസ്ട്രിൽ ജയിംസിനേയും, കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആരാധ്യ ജയേഷ്, ഐശ്വര്യ ജയേഷ് എന്നിവരെയും, വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയ ആഗ്‌നസ് മരിയ ജിമ്മി, റോഹാൻ സണ്ണി, ജോസ് സിബിൻ, സലറ്റെ മരിയ ഷാജി, റോഹാൻ സിബിൻ തുടങ്ങിയവരെയും അനുമോദിച്ചു.