Mukkam

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി വസ്ത്രശേഖരണം നടത്തി

മുക്കം : കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്സിന്റെ ആഭിമുഖ്യത്തിൽ വസ്ത്രശേഖരണം നടത്തി. പ്രിൻസിപ്പൽ ഡോ. ഒ.വി. അനൂപ് ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം ഓഫീസർ കെ.പി. ഫൈസൽ, അധ്യാപകരായ എം.പി. റോബിൻ ഇബ്രാഹിം, കെ.കെ. ഷൗക്കത്ത്, എൻ.എസ്.എസ്. വൊളന്റിയർമാരായ എം.കെ. റിയ ഷെറിൻ, ഐഷ മെഹ്സ, ഐഷ ഫിദ, മുഹമ്മദ്‌ സിദാൻ, പി. അമീന ഫാത്തിമ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button