Kerala

കരിക്കാട് ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: പിതാവും മകളും അറസ്റ്റില്‍

പെരുമ്പിലാവ്: കരിക്കാട് ദമ്പതികളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവും മകളും അറസ്റ്റില്‍. ഗുണ്ടാ റാണി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പോക്സോ കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കരിക്കാട് തെക്കേതില്‍ അബൂബക്കറിന്റെ മകള്‍ ഹസീനയെയും പിതാവ് അബൂബക്കറിനെയുമാണ് കുന്നംകുളം എസ്എച്ച്ഒ കെജി സുരേഷ് അറസ്റ്റ് ചെയ്തത്.

2020 മാര്‍ച്ച് 21ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന കരിക്കാട് അരിക്കിലാത്ത് വീട്ടില്‍ ഷക്കീറിനെയും ഭാര്യ നൗഷിജയെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി ഹസീനയും കാമുകനും പിതാവായ അബൂബക്കറും ചേര്‍ന്ന് മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൈകാലുകള്‍ക്കും വയറിനും തലയിലും ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ വൈരാഗ്യമാണ് സംഭവത്തിനു കാരണം.

സംഭവത്തിനു ശേഷം ഒളിവില്‍ പോയവര്‍ കരിക്കാടുള്ള വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്എച്ച്ഒയെ കൂടാതെ എസ്‌ഐ ഇ ബാബു, എഎസ്‌ഐമാരായ ഗോകുലന്‍, വിന്‍സെന്റ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ്, ഓമന, ബിജു തുടങ്ങിയവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button