Kodanchery

മഹാത്മ കേര ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വളം വിതരണം നടത്തി

കോടഞ്ചേരി: മഹാത്മ കേരള ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നാളികേര വികസന ബോർഡ് മുഖാന്തരം വളങ്ങളുടെ വിതരണം ഉദ്ഘാടനം നടത്തി. ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ സി.കെ കാസിം നിർവഹിച്ചു.

കേര ഫെഡറേഷൻ പ്രസിഡണ്ട് മോളി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ഷിബു പുതിയേടത്ത്, ജസ്റ്റിൻ കരിനാട്ട് എന്നിവർ യോഗത്തിൽ സംസാരിച്ചു.വേപ്പിൻ പിണ്ണാക്ക്, പൊട്ടാഷ്, ബോറോച്ച്, മഗ്നീഷ്യം സൾഫേറ്റ്, സിംങ്ക് സൾഫേറ്റ്, ഡോളോമേറ്റ് എന്നിവയാണ് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടായിരത്തോളം കർഷകർക്കായി വിതരണത്തിൽ എത്തിയിരിക്കുന്നത്.

യോഗത്തിൽ തിരുവമ്പാടി എംഎൽഎ സി.കെ കാസിമിനെ കേര ഫെഡറേഷൻ പ്രസിഡണ്ട് മോളി ജോർജ് മെമെന്റോ നൽകി ആദരിച്ചു. കേര ഫെഡറേഷൻ പ്രസിഡണ്ടിനെ കേര കർഷക കൂട്ടായ്മ ചടങ്ങിൽ ആദരിച്ചു.

Related Articles

Leave a Reply

Back to top button