Koodaranji
കേന്ദ്രബജറ്റ് യൂത്ത് കോൺഗ്രസ് പ്രതിക്ഷേധിച്ചു
കൂടരഞ്ഞി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്ത് പ്രതിക്ഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് ജോർജ് കുട്ടിക്കാടംപൊയിൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ജിബിൻ മാണിക്യത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് റിബിൻ തേക്കുംകാട്ടിൽ,ജിൻ്റോ പുഞ്ചത്തറപ്പിൽ, ആൽവിൻ ജോസഫ്, ജിബിൻ കൊല്ലിച്ചിറ, വിമൽ കൂടരഞ്ഞി, പ്രണവ് കൂടരഞ്ഞി എന്നിവർ സംസാരിച്ചു.