Mukkam
അനുമോദനവും പഠനോപകരണ വിതരണവും നടത്തി

മുക്കം : എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ കാഞ്ഞിരമുഴി പൊതുജന വായനശാല അനുമോദിച്ചു.
ഉപഹാര സമർപ്പണവും പഠനോപകരണ വിതരണോദ്ഘാടനവും മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. സി.കെ. ബാബു അധ്യക്ഷനായി. രവീന്ദ്രൻ പാറോൽ, ടി. സുനീഷ് കുമാർ, സജി മുക്കം, പി.വി. പ്രദീപ് കുമാർ, വി. രവീന്ദ്രൻ, കെ. ഗോകുലൻ എന്നിവർ സംസാരിച്ചു







