Kodanchery
പുഴയരികിലെ കരിങ്കൽക്കെട്ട് ഇടിഞ്ഞു

കോടഞ്ചേരി :ചെമ്പുകടവ് പുഴയോടുചേർന്ന് കുഴിമറ്റത്തിൽ ജോസിന്റെ കൃഷിയിടത്തിന്റെ സംരക്ഷണത്തിന് നിർമിച്ച കരിങ്കൽക്കെട്ട് തകർന്നു.
50 മീറ്ററോളം ദൈർഘ്യത്തിലാണ് കെട്ട് ഇടിഞ്ഞത്. ജലവിഭവവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കരിങ്കൽക്കെട്ടാണിത്. കുടിവെള്ളത്തിനായി നിർമിച്ച കിണറും ഇടിഞ്ഞുതകർന്നു.







