Puthuppady
പുതുപ്പാടി സർവിസ് സഹകരണ ബാങ്കിന്റെ നീതി കൺസ്യുമെർ മാർട്ട് ഈങ്ങാപ്പുഴ എലോക്കരയിൽ പ്രവർത്തനമാരംഭിച്ചു.

പുതുപ്പാടി: പുതുപ്പാടി സർവിസ് സഹകരണ ബാങ്കിന്റെ നീതി കൺസ്യുമെർ മാർട്ട് ഈങ്ങാപ്പുഴ എലോക്കരയിൽ പ്രവർത്തനമാരംഭിച്ചു. എം. പി. എസ്.ആറ്റക്കോയ തങ്ങൾക്ക് ആദ്യവിൽപന നടത്തി കൊണ്ട് ബാങ്ക് പ്രസിഡണ്ട് കെ സി വേലായുധൻ നീതി സ്റ്റാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഉന്നത നിലവാരമുള്ള ജനപ്രിയ ബ്രാൻഡുകളുടെ നിത്യോപയോഗ സാധനങ്ങൾ ഇനി കമ്പോളവിലയിലും കുറഞ്ഞ വിലയ്ക്ക് നീതി കൺസ്യുമെർ മാർട്ടിൽ ലഭ്യമാകും.
കൂടാതെ 1000 രൂപയ്ക്ക് ഒറ്റത്തവണ സാധനങ്ങൾ വാങ്ങുന്നവർക്ക് എല്ലാമാസവും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും നൽകുന്നു. ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്.വാർഡ് മെമ്പർ ശ്രീജ ബിജു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡയറക്ടർ എം ഡി ജോസ് സ്വാഗതവും ബാങ്ക് സെക്രട്ടറി എ വി മാത്യു നന്ദിയും പറഞ്ഞു.എം.ഇ.ജലീൽ, ജലീൽ കോയതങ്ങൾ,കെ ശശീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.






