Thiruvambady

തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു.

തിരുവമ്പാടി : മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എം എൽ എ ജോർജ്ജ് എം തോമസ് സന്ദർശിച്ചു

കോവിഡ് – 19 പശ്ചാത്തലത്തിൽ പഞ്ചായത്തുകളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തുവാനും, നിലവിലെ സാഹചര്യത്തിൽ നിരീക്ഷണത്തിലുള്ള ആളുകൾക്ക് ആവശ്യമായ മരുന്നുകളും മറ്റ് സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തുടർന്നുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് സന്ദർശനം നടത്തിയത്.

പഞ്ചായത്ത് പരിധിയിൽ ഉടൻ മൊബൈൽ ക്ലിനിക്ക് സംവിധാനം ഏർപ്പെടുത്തണമെന്നും, ആവശ്യമെങ്കിൽ പ്രൈവറ്റ് ഡോക്ടർമാരുടെ സഹായം ലഭ്യമാക്കണമെന്നും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ എംഎൽഎ നിർദേശിച്ചു.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലൻസ് സൗകര്യം ലഭ്യമാക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

മുടങ്ങി കിടക്കുന്ന അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിന്റെ തുടർ പ്രവർത്തികൾ 20ാം തീയതിക്കു ശേഷം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീത വിനോദ്, സുഹ്റ മുസ്തഫ, സ്മിത ബാബു, മെഡിക്കൽ ഓഫീസർ ഡോ.സിൽവിയ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, ടി വിശ്വനാഥൻ, ജോളി ജോസഫ്, സി എൻ പുരുഷോത്തമൻ, മെവിൻ പി സി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button