ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

മുക്കം : എൻ.ഐ.ടി.സി.യിൽ പുതുതായി പ്രവേശനം നേടിയ ബിരുദ(യു.ജി.), ബിരുദാനന്തര (പി.ജി.) വിദ്യാർഥികൾക്കും പിഎച്ച്.ഡി. സ്കോളർമാർക്കും ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. യു.ജി. വിഭാഗത്തിൽ 1300 വിദ്യാർഥികളും പി.ജി.യിൽ 800 വിദ്യാർഥികളും 200 പിഎച്ച്.ഡി. ഗവേഷകരുമാണ് ഈ വർഷം എൻ.ഐ.ടി.യിൽ പ്രവേശനം നേടിയത്. വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
യു.ജി ഓറിയന്റേഷൻ പ്രോഗ്രാം കളക്ടറും ഐ.ഐ.ടി. റൂർക്കിയിലെ പൂർവ വിദ്യാർഥിയുമായ സ്നേഹിൽകുമാർ സിങ് ഉദ്ഘാടനംചെയ്തു. എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. പി.ജി. ഓറിയന്റേഷൻ പ്രോഗ്രാം ഐ.ഐ.എസ്.ഇ.ആർ. ഡയറക്ടർ ജി.എൻ. മൂർത്തി ഉദ്ഘാടനംചെയ്തു.
ഡോ. എ.വി. ബാബു, രജിസ്ട്രാർ ഡോ. എം.എസ്. ശ്യാമസുന്ദര, ഡോ. രാജു ഡേ, ഡോ. പ്രീതി നവനീത് എന്നിവർ സംസാരിച്ചു. തുടർന്നുള്ള സെഷനുകളിൽ ഡോ. സത്യാനന്ദ പാണ്ഡ, ഡോ. കെ. ഹരിബാബു, ഡോ. എൻ. സന്ധ്യാറാണി, ഡോ. എ.പി. സുധീർ, ഡോ. അരുൺ എഫ്. അദ്രകട്ടി, ഡോ. പ്രവീൺ ശങ്കരൻ, ഡോ. വൃന്ദാ വർമ, ഡോ. എം. യോഗേഷ് കുമാർ, ഡോ. രവിവർമ, ഡോ. പി. അരുൺ എന്നിവർ സംസാരിച്ചു.







